sivap
ദിവ്യാംഗരുടെ സംഘടനയായ ‘സക്ഷമ’യിലെ കുരുന്നുകൾക്ക് നൽകാനുള്ള ദേശീയ പതാകകൾ ഇടപ്പള്ളി പോസ്റ്റ് ഓഫീസിൽ പോസ്റ്റ് മാസ്റ്റർ വി​.സി​.സുധീഷി​ൽ നി​ന്ന് കൊച്ചി​ സർവ്വകലാശാലാ ഷി​പ്പ് ടെക്നോളജി​ വകുപ്പ് അദ്ധ്യാപകനായ ഡോ.കെ.ശി​വപ്രസാദ് ഏറ്റുവാങ്ങുന്നു.

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് 'ഹർ ഘർ തിരംഗ"യുടെ ഭാഗമായി എല്ലാ പോസ്റ്റോഫിസുകളിലും ദേശീയ പതാക ലഭ്യമാണ്. കോട്ടൺ തുണിയിൽ തയ്യാറാക്കിയ പതാകകളാണ് എത്തിച്ചിരിക്കുന്നത്. 25 രൂപയാണ് വില. 70 സെന്റി മീറ്റർ നീളവും 50 സെന്റി മീറ്റർ വീതിയുമുണ്ട്. എല്ലാ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.

വീടുകളിലും സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഉയർത്താൻ ഇത് മതി​യാകും. നേരിട്ടും ഇ-പോസ്റ്റ് ഓഫീസിലൂടെ ഓൺലൈനായും വാങ്ങാം. ന്യൂഡൽഹി, സൂറത്ത് എന്നിവിടങ്ങളിൽ നിന്നാണ് ദേശീയപതാക എത്തിക്കുന്നത്. ഹെഡ് പോസ്റ്റ് ഓഫീസി​ൽ ആവശ്യത്തി​ന് പതാക സ്റ്റോക്കുണ്ട്.