sndp

ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷനായി. സബാനി എൻജിനീയേഴ്‌സ് മാനേജിംഗ് ഡയറക്ടർ സുനിൽ ബാലാനന്ദൻ, റെഡ് ക്രോസ് സൊസൈറ്റി വൈസ് പ്രസിഡന്റ് അമീൻ മുഹമ്മദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രന്ഥശാല സെക്രട്ടറി സി.എസ്. അജിതൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹിത ജയകുമാർ, റസീന നജീബ്, പി.എം. അയൂബ്, കെ.കെ. സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.