dyfi
വയനാടിനായി ഡി.വൈ.എഫ്.ഐ നടത്തുന്ന ന്യൂസ്‌പേപ്പർ ചാലഞ്ചിലേക്ക് ആലിൻചുവട് ജനകീയവായനശാല നൽകിയ ന്യൂസ്‌പേപ്പ‌ർ അഡ്വ.എ.എൻ.സന്തോഷിൽനിന്ന് ധനീഷ് ദാമോദരൻ ഏറ്രുവാങ്ങുന്നു

കൊച്ചി: ഡി.വൈ.എഫ്.ഐ വെണ്ണല മേഖലാ കമ്മിറ്റി വയനാടിനായി നടത്തുന്ന ന്യൂസ് പേപ്പ‌ർ ചലഞ്ചിലേക്ക് ആലിൻചുവട് ജനകീയ വായനശാല 300 കിലോ പത്രം നൽകി. വായനശാലാ പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷിൽനിന്ന് വെണ്ണല മേഖലാ സെക്രട്ടറി ധനീഷ് ദാമോദരൻ പത്രം ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി പി.എസ്. ശിവരാമകൃഷ്ണൻ, എൻ.എ. അനിൽകുമാർ, സി.ബി. അഭി എന്നിവർ സംസാരിച്ചു.