ആലുവ: ചാലയ്ക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറി സംഘടിപ്പിച്ച 'പ്രകൃതിദുരന്തങ്ങൾ കാരണങ്ങളും കരുതലും'ചർച്ചാ സമ്മേളനം പരിസ്ഥിതി ശാസ്ത്രജ്ഞൻ വി.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ അദ്ധ്യക്ഷനായി. കെ.പി. സജീഷ്, ജോസഫ് കുര്യാപ്പിള്ളി, മുജീബ് കുട്ടമശേരി, സുനിൽ ഘോഷ്, പി.ഇ. സുധാകരൻ, എൻ.പി. സുനിൽ , കെ.എം. അബ്ദുൽ സമദ്, എം.പി. ബാബു, കെ.പി. രാജു, രഘുനാഥൻ നായർ, സരള വള്ളോൻ, കുമാരൻ, പി.സി. രാജൻ തുടങ്ങിയവർ സംസാരിച്ചു.