കൊച്ചി: ബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകി. സംസ്ഥാന പ്രസിഡന്റ് കിരൺ എസ്. പാലക്കൽ മന്ത്രി പി.എം. മുഹമ്മദ് റിയാസിന് ചെക്ക് കൈമാറി. വയനാട്ടിലെ ദുരിത ബാധിതർക്കായി ബേക്ക് പ്രഖ്യാപിച്ച രണ്ട് കോടിയുടെ സഹായ പദ്ധതിയുടെ ആദ്യഗഡുവാണിത്.
ഉരുൾപൊട്ടലിൽ സ്ഥാപനം നഷ്ടപ്പെട്ട ഫ്രണ്ട്‌സ് ബേക്കറി ഉടമ ഉബൈദിനും 29 വർഷമായി ലൈമ ബേക്കറി നടത്തി വരുന്ന നിഷാദലിക്കും താത്കാലിക ആശ്വാസമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ദുരന്തബാധിതരായ ബേക്കറി ജീവനക്കാർക്ക് താത്കാലിക ആശ്വാസമായി 50,000 രൂപയും നൽകി. അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനം, വീട്, മക്കളുടെ വിദ്യാഭ്യാസം എന്നിവക്ക് മുൻഗണന നൽകിയായിരിക്കും ബേക്കിന്റെ പുനരധിവാസ പോക്കേജെന്ന് കിരൺ എസ്. പാലക്കൽ പറഞ്ഞു.
ഇന്ത്യൻ ബേക്കേഴ്‌സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് പി.എം. ശങ്കരൻ, ബേക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കൾ, ട്രഷറർ സി.പി. പ്രേംരാജ്, ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് നല്ലളം, ദുരിതാശ്വാസ സെൽ ചെയർമാൻ എ.കെ. ജുനൈസ്, വൈസ് ചെയർമാൻ യു.വി. മഖ്ബൂൽ, എ.കെ. മുഹമ്മദ് ഫൗസീർ, അബ്ദുൾ അസീസ് തുടങ്ങിയവർ പങ്കെടുത്തു.