മൂവാറ്റുപുഴ: ഗവൺമെന്റ് സെർവന്റ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാ സംഗമം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എസ്. സുരേഷ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ കെ.സി. സുനിൽകുമാർ, ജിനു ജോർജ്, കെ.എം. സൈനുദ്ദീൻ, ഷിനോ തങ്കപ്പൻ, സാബു എം. ദേവസ്യ, കെ.എ. അനുജ, കെ.കെ. നൈജി, പി.ആർ. രമ്യ, സെക്രട്ടറി ഇൻ ചാർജ് കെ.എം. ജലീൽ, എം. നിയാസ്, വി.കെ. ജിൻസ് എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ ഹെഡ് ഓഫീസിലേയും കോതമംഗലം ബ്രാഞ്ചിലേയും അംഗങ്ങളായവരുടെ ഉന്നത വിജയം കൈവരിച്ച കുട്ടികളെയാണ് ആദരിച്ചത്.