കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് അംഗങ്ങളുടെയും സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും മക്കൾക്ക് വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കൊച്ചിൻ പോർട്ട് അതോറിട്ടി ചെയർപേഴ്‌സൺ ബി. കാശിവിശ്വനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പി അവാർഡ് വിതരണം ചെയ്തു. ഡോ.പി.ആർ. വെങ്കിട്ടരാമൻ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. വിമൻസ് വിംഗ് പ്രസിഡന്റ് നാദിയ ആഷിക് ചേംബർ പ്രസിഡന്റ് പി. നിസാർ, മുൻമേയർ സൗമിനി ജെയിൻ, ജനറൽ സെക്രട്ടറി വി.ഇ. അൻവർ, സോഷ്യൽ വെൽഫയർ കമ്മറ്റി കൺവീനർ പി.എ. ബെന്നി, കേരള മർച്ചന്റ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് കെ.എം. ജോൺ എന്നിവർ സംസാരിച്ചു.