അങ്കമാലി: വയനാടിന് കൈത്താങ്ങുമായി ഓട്ടോറിക്ഷാ തൊഴിലാളികളും. എറണാകുളം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ആഹ്വാനപ്രകാരം ജില്ലയിലെ മുഴുവൻ അസോസിയേഷൻ അംഗങ്ങളും ഒരു ദിവസത്തെ വരുമാനം പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. അങ്കമാലി ഏരിയാതല ഉദ്ഘാടനം ടി.ബി ജംഗ്ഷൻ സ്റ്റാൻഡിൽ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ജിജോ ഗർവ്വാസീസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.വി ടോമി, സി.പി.എം ലോക്കൽ സെക്രട്ടറി സജി വർഗ്ഗീസ്, മുനിസിപ്പൽ ടി.വൈ ഏല്യാസ്, എ.കെ ഏല്യാസ്, മാത്യു തെറ്റയിൽ തുടങ്ങിയവർ സംസാരിച്ചു.