ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടെയും വനിത വേദിയുടെയും ആഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി സംഘടിപ്പിച്ച വിപണനമേള വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. കെ.എ. രാജേഷ്, എസ്.എ.എം. കമാൽ, ടി.എ. സിന്ധു, സോജൻ ജേക്കബ്, എ.എൻ. രാജമോഹൻ, എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു. വനിതാവേദി അംഗങ്ങൾ തയ്യാറാക്കിയ സോപ്പുകളും ഭക്ഷണപദാർത്ഥങ്ങളും വസ്ത്രങ്ങളും കാർഷിക വിഭവങ്ങളും വിപണനമേളയിൽ വിറ്റഴിക്കുകയും വരുമാനം ദുരിതാശ്വാസനിധിയിലേക്ക് നൽകുകയും ചെയ്തു.