കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ എയറോസ്‌പേസ് ക്ലബ്ബായ ഐ.ആർ.ഇ.എസ് എസ്.ഇ.ഡി.എസ് കുസാറ്റിന്റെ വാർഷിക കോൺഫറൻസായ സ്റ്റുഡന്റ്‌സ് സ്‌പെയ്‌സ് സമ്മിറ്റ് 17ന് കുസാറ്റിന്റെ സെമിനാർ കോംപ്ലെക്‌സിൽ നടക്കും. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന ഡോ.ടി.എൻ. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന ക്ലാസുകളുമുണ്ട്. രജിസ്‌ട്രേഷന്: www.spaceupcusat.com