chandankumar
ചന്ദൻകുമാർ ദാസ്

ആലുവ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിനടിയിൽ കിടന്നുറങ്ങിയ ഒഡിഷ സ്വദേശി ബസിന്റെ ചക്രം കയറി മരിച്ചു. ഒഡിഷ ബാലശോർ സ്വദേശി അദിലാബജ വീട്ടിൽ ചന്ദൻകുമാർ ദാസ് (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.45ന് ആലുവ കുന്നുംപുറം റോഡിൽ ഡോ. ടോണീസ് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. സ്വകാര്യ എൻജിനിയറിംഗ് കോളേജിന്റെ ബസിനടിയിൽ ഇയാൾ ഉറങ്ങിയിരുന്നത് അറിയാതെ ഡ്രൈവർ ബസ് എടുത്തതാണ് മരണകാരണം. കൈവശമുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്നാണ് മരിച്ചയാളെ വ്യക്തമായത്. മൃതദേഹം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.