nadheer

വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിലായി. വർക്കല പാലച്ചിറ പാറപ്പുറം വീട്ടിൽ നദീർ (49 ) നെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് മുളവുകാട് സ്വദേശി വിഷ്ണുപ്രസാദിൽ നിന്ന് പല തവണകളായി 1,​20,​000 രൂപയാണ് തട്ടിയത്. വിദേശത്ത് ആളുകളെ ജോലിക്ക് കൊണ്ടു പോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൾട്ടൻസിയും ഉണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇൻസ്‌പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്‌പെക്ടർ അഖിൽ വിജയകുമാർ, സീനിയർ സി. പി. ഒ. മാരായ റെജി തങ്കപ്പൻ, കെ.ജി. പ്രീജൻ, ടി.ബി. ഷിബിൻ തുടങ്ങിയവരാണ് അന്വേഷിച്ചത്.