കിഴക്കമ്പലം: പള്ളിക്കരയിൽ നിർമാണം നടക്കുന്ന കാന ഇടിഞ്ഞ് ടോറസ് മറിഞ്ഞു. കിഴക്കമ്പലം ചിത്രപ്പുഴ റോഡിൽ പള്ളിക്കര ജുമാ മസ്ജിദിനോട് ചേർന്നാണ് സംഭവം. ശക്തമായ മഴയത്തുണ്ടാകുന്ന വെള്ളക്കെട്ടിനെ തുടർന്നാണ് കാന നിർമ്മിച്ചത്. വീതി കുറഞ്ഞ ഇവിടെ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കാനയുടെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. ടോറസിലുണ്ടായ ലോഡ് ഇറക്കിയതിന് ശേഷം മണിക്കൂറുകൾ പരിശ്രമിച്ചാണ് വാഹനം കയറ്റാനായത്.