sndp-paravur
ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യജ്യോതി പര്യടന സമ്മേളനം ആലുവ അദ്വൈതാശ്രം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മനുഷ്യരിൽ ജാതിമത വിഭാഗീയത കൂടിവരുന്ന കാലഘട്ടത്തിൽ ഗുരുദേവ ദ‌ർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ആലുവ അദ്വൈതാശ്രം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു. ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ദിവ്യജ്യോതി പര്യടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് സമൂഹത്തെ കലുഷിതമാക്കുന്ന എല്ലാപ്രശ്നങ്ങൾക്കും പരിഹാരം ഒരു നൂറ്റാണ്ടിന് മുമ്പേ ഗുരുദേവൻ പറഞ്ഞിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിലും ഗുരു വ്യക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും സ്വാമി ധർമ്മചൈതന്യ പറഞ്ഞു.

ചടങ്ങിൽ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ ഇ.എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തി. യോഗം ജനറൽ സെക്രട്ടറിയുടെ സപ്തതിയോടനുബന്ധിച്ച് നിർമ്മിച്ചു നൽകുന്ന ഭവനങ്ങളുടെ ആധാരം നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു കൈമാറി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, യൂണിയൻ കമ്മിറ്റിഅംഗങ്ങളായ ഡി. പ്രസന്നകുമാർ, ടി.എം. ദിലീപ്, വി.എൻ. നാഗേഷ്, പി.പി. ഷാജി, കണ്ണൻ കൂട്ടുകാട്, കെ.ബി. സുഭാഷ്, യൂത്ത് മൂവ്മെന്റ് ചെയർമാൻ അഖിൽ ബിനു, കൺവീനർ അനീഷ് തുരുത്തിപ്പുറം, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ്, സൈബർസേന യൂണിയൻ ചെയർമാൻ സുധീഷ് വള്ളുവള്ളി, കൺവീനർ ഡോസൻ എന്നിവർ സംസാരിച്ചു.