കൊച്ചി: സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് മദ്ധ്യമേഖലതല റിക്കവറി മീറ്റിംഗ് സംഘടിപ്പിച്ചു. ബാങ്കിന്റെ എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട് മേഖലകളിലെ പ്രാഥമിക ബാങ്ക് ഉദ്യോഗസ്ഥരും റീജിയണൽ മാനേജർമാരും സഹകരണ വകുപ്പ് സെയിൽ ഓഫീസർമാരും പങ്കെടുത്ത മീറ്റിംഗ് സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. ഷാജിമോഹൻ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ. നവാസ്, ഭരണസമിതി അംഗങ്ങളായ ടി.എം. കൃഷ്ണൻ, എസ്.കെ. അനന്തകൃഷ്ണൻ, ഹരിശങ്കർ, ടി.എം. നാസർ, അപർണ പ്രതാപ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.