y
ലോക ഗജദിനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ മുൻ ഉപദേശക സമിതി സെക്രട്ടറി പ്രകാശ് അയ്യർ ആനയെ ഊട്ടുന്നു

തൃപ്പൂണിത്തുറ: ലോക ഗജദിനത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ ആനയൂട്ട് സംഘടിപ്പിച്ചു. മുൻ ഉപദേശക സമിതിയും ഭക്തജനങ്ങളും തൃപ്പൂണിത്തുറ ദേവസ്വവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ചൂരൂർമഠം രാജശേഖരൻ, പിച്ചിയിൽ രാജീവ്, തോട്ടയ്ക്കാട് കണ്ണൻ എന്നീ ഗജവീരന്മാർ ആനയൂട്ടിൽ അണിനിരന്നു. കൊച്ചിൻ ദേവസ്വം മെമ്പർ എം.പി. മുരളീധരൻ ആദ്യത്തെ ഉരുള നൽകി ഉദ്ഘാടനം ചെയ്തു.

ദേവസ്വം അസി. കമ്മീഷണർ യഹുലദാസ്, ദേവസ്വം ഓഫീസർ രഘുരാമൻ, മുൻ ഉപദേശകസമിതി പ്രസിഡന്റ് കെ.ജി. മധുസൂദനൻ, സെക്രട്ടറി പ്രകാശ് അയ്യർ, ട്രഷറർ പി. ശിവശങ്കർ ചന്ദ്രശേഖരൻ, എസ്. ഹരി, കെ.ബി. സതീശൻ, പ്രസന്ന, റിതേഷ് ബാലൻ, പൂർണത്രയീശ ആനസംഘം എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ആനപ്പാപ്പാൻമാരെ ആദരിച്ചു.