പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയിൽ ചതയദിനാഘോഷങ്ങളുടെ ഭാഗമായി പ്രസിഡന്റ് കെ.ബി. അനിൽകുമാർ പതാക ഉയർത്തി. കുന്നത്തുനാട് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ , ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. ഷാജി, സെക്രട്ടറി കെ.കെ. അനീഷ്, യൂണിയൻ കമ്മിറ്റിഅംഗം എൻ. വിശ്വംഭരൻ, കെ.കെ. അനിൽ, കെ.ആർ. ഷിബു, ആശ സജി, ഇ.കെ. വിജയൻ, എം.എം. സജീവ്, ഒ.ഇ. ഷാജി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി.എസ്. സനീഷ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രാർത്ഥന കുടുംബയോഗ ആസ്ഥാനങ്ങളിൽ കൺവീനർമാർ പതാക ഉയർത്തി.