പെരുമ്പാവൂർ: ഇരിങ്ങോൾ എസ്.എൻ.ഡി.പി ശാഖായോഗം രണ്ടാംമേഖല യൂണിറ്റിൽ നടന്ന കുടുംബയോഗത്തിൽ മുസ്തഫ മൗലവി മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് വസന്തൻ നങ്ങേലി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജിനിൽ സി.വി, ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓഡിനേറ്റർ എം.എസ്. സുരേഷ്, ജില്ലാ കാര്യദർശി സി.എസ്. പ്രതീഷ്, വനിതാസംഘം പ്രസിഡന്റ് ഓമന സുബ്രഹ്മഹ്മണ്യൻ, സെക്രട്ടറി ഉഷ ബാലൻ, കുടുംബയൂണിറ്റ് കൺവീനർ ബീന രാജൻ എന്നിവർ സംസാരിച്ചു.