കുറുപ്പംപടി: വേങ്ങൂർ പഞ്ചായത്തിലെ വാർഡുകളിൽ പുതിയ സ്ട്രീറ്റ്ലൈൻ വലിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിനായി 24 ലക്ഷംരൂപ കെ.എസ്.ഇ.ബിയിൽ ഡെപ്പോസിറ്റ് ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.സി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ആർ. നാരായണൻ നായർ, ശ്രീജ ഷിജോ, ബിജു പീറ്റർ, ആർ. ശ്രീകുമാർ, ജിനു ബിജു, വിനു സാഗർ, ജോർജ് ജോയി, ജിജി കുര്യൻ, ബിനോയ്, കെ. സത്യൻ. ജോമോൻ എന്നിവർ സംസാരിച്ചു.