sndp
റീബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് മാറാടി കായനാട് കുന്നുംപുറത്ത് കെ .കെ. തമ്പാൻ ഒരു മാസത്തെ ചെത്തുതൊഴിലാളി പെൻഷൻ തുകയായ 5000 രൂപ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യുവിന് കൈമാറുന്നു

മൂവാറ്റുപുഴ: ഒരു മാസത്തെ ചെത്തുതൊഴിലാളി പെൻഷൻ തുകയായ 5000രൂപ വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി നൽകി മാറാടി കായനാട് കുന്നുംപുറത്ത് കെ.കെ. തമ്പാൻ മാതൃകയായി. റീബിൽഡ് വയനാട് ക്യാമ്പയിനിലേക്ക് ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു തുക ഏറ്റുവാങ്ങി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രമോദ് കെ.തമ്പാന്റെ പിതാവാണ് കെ.കെ. തമ്പാൻ. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി .മൂസ, പ്രസിഡന്റ് റിയാസ്ഖാൻ എം. എ, സി.പി.എം മാറാടി ലോക്കൽ സെക്രട്ടറി എം.എൻ. മുരളി, നേതാക്കളായ സോനു കെ .ബേബി, എൽദോസ്, വിവേക്, സന്തോഷ്‌ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.