ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയുടേയും വനിതാവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ വയനാട് ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി സംഘടിപ്പിച്ച വിപണനമേള വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡി​ംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ. രാജേഷ്, എസ്.എ.എം കമാൽ, ടി.എ. സിന്ധു, സോജൻ ജേക്കബ്, എ.എൻ. രാജമോഹൻ, എ.ഡി. അശോക് കുമാർ എന്നിവർ സംസാരിച്ചു.