മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ കാലവർഷക്കെടുതിയിൽ തകർന്ന റോഡുകൾ നവീകരിക്കണമെന്ന് മുൻ എം.എൽ.എ എൽദോ എബ്രഹാം അധികൃതരോട് ആവശ്യപ്പെട്ടു. 148 കി.മി റോഡ് യാത്ര ചെയ്യാനാകാത്തവിധം തകർന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 191 കി.മി. റോഡ് ബി.എം ബി.സി നിലവാരത്തിൽ നിർമ്മിക്കാൻ പണം അനുവദിച്ചിരുന്നു. പുതിയ റോഡുകളുടെ വികസനത്തിലും റോഡുകളുടെ നവീകരണത്തിനും ഫണ്ട് ലഭ്യമാകാത്തത് എം.എൽ.എയുടെ നിസംഗതയും പിടിപ്പുകേടും കാരണമാണെന്നും എൽദോ എബ്രഹാം കുറ്റപ്പെടുത്തി.