കൊച്ചി:സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാഗ്‌നൈറ്റിനു എല്ലാ പ്രതിരോധ ഉദ്യോഗസ്ഥർക്കും കേന്ദ്ര, സംസ്ഥാന പോലീസ് വകുപ്പുകൾക്കുമായി പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചു.
സേവനത്തിലുള്ള എല്ലാ സായുധ സേനാംഗങ്ങൾക്കും സി.എസ്.ഡി എ.എഫ്.ഡി പോർട്ടലിലൂടെ നിസാൻ മാഗ്‌നൈറ്റ് ബുക്ക് ചെയ്യാം. എല്ലാ കേന്ദ്ര അർദ്ധസൈനിക, സംസ്ഥാന പോലീസ് സേനാംഗങ്ങൾക്കും പ്രത്യേക ഓഫർ ലഭിക്കുന്നതിന് രാജ്യത്തുടനീളമുള്ള ഏത് നിസാൻ അംഗീകൃത ഡീലർഷിപ്പും സന്ദർശിക്കാം. ഓഗസ്റ്റ് 31 വരെ 'ഫ്രീഡം ഓഫർ' വഴി ബുക്കിംഗ് നടത്താം.