തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ് രാമായണ സന്ദേശം നൽകി. രാമായണ നൃത്താവിഷ്‌കാരം, രാമായണ പ്രശ്നോത്തരി, രാമായണ പാരായണ മത്സരം എന്നിവ നടത്തി.