y

ചോറ്റാനിക്കര: ചോറ്റാനിക്കരയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതിരൂക്ഷം. വഴിയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുകയാണ് തെരുവുനായകൾ. രാവിലെ നടക്കാനിറങ്ങുന്നവർ, പത്ര-പാൽ വിതരണക്കാർ തുടങ്ങിയവർ കൈയിൽ വടിയുമായി ഇറങ്ങേണ്ട അവസ്ഥയിലാണ്. ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നിർമ്മാല്യ ദർശനത്തിന് പോകുന്നവരും പേടിയോടെയാണ് റോഡിലിറങ്ങുന്നത്.

വളർത്തു മൃഗങ്ങളെ തെരുവ് നായ ആക്രമിക്കുന്ന സംഭവം പതിവായിട്ടുണ്ട്. രാത്രിയിൽ വളർത്തു നായ്ക്കളെ അഴിച്ചു വിടാൻ പറ്റാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടെ പത്തോളം ഇടങ്ങളിൽ തെരുവ് നായ്ക്കൾ കാരണം അപകടങ്ങളുണ്ടായിട്ടുള്ളത്. ബൈക്കിൽ നിന്ന് വീണും മറ്റുമായിരുന്നു അപകടം. തലനാരിഴയ്ക്കാണു പലരും രക്ഷപ്പെട്ടത്.

തെരുവുനായ ശല്യം രൂക്ഷമായ പഞ്ചായത്തിലെ ഇടങ്ങൾ

കോട്ടയത്ത് പാറ ജംഗ്ഷൻ

തെക്കിനേത്തു നിരപ്പ്

ചോറ്റാനിക്കര ആശുപത്രിപ്പടി

ചോറ്റാനിക്കര ഹൈസ്കൂൾ

എരുവേലി

തലക്കോട്

തുപ്പം പടി

ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരം

ഓണക്കുറ്റിച്ചിറ

കുരീക്കാട് റെയിൽവേ സ്റ്റേഷൻ

ചന്തപറമ്പ് കമ്മ്യൂണിറ്റി ഹാൾ റോഡ്

കണിച്ചിറ ഉദയ കവല റോഡ്

ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. നായശല്യം കുറയ്ക്കുന്നതിന് ആവശ്യമായ യാതൊരു നടപടികളും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. വന്ധ്യംകരണം അടക്കമുള്ള ശാസ്ത്രീയ പരിഹാരങ്ങൾ തേടുന്നതിനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടില്ല.

ലൈജു ജനകൻ,

മെമ്പർ

ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്