gild

കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡിന്റെ അദ്ധ്യാപകസംഗമം ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ ഉദ്ഘാടനം ചെയ്തു. വിരമിച്ച അദ്ധ്യാപകരെയും അനദ്ധ്യാപകരെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും ആദരിച്ചു. മോട്ടിവേഷൻ സ്പീക്കർ നിർമ്മൽ കുമാർ കാടകം സംസാരിച്ചു. സംഘടനാ നേതാക്കളായ ജീൻ സെബാസ്റ്റ്യൻ, ആന്റണി വി.എക്‌സ്, സി.ജെ. ആന്റണി, ജോജോ കെ.സി, ജോസഫ് സെൻ എന്നിവർ സംസാരിച്ചു.