കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിന് എ ഗ്രേഡോടെ നാക് അക്രഡിറ്റേഷൻ ലഭിച്ചു. മാർബേസേലിയോസ് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദനച്ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.ബി.എം.എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളിൽ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, ട്രഷറർ ഡോ. റോയ് എം. ജോർജ്, ട്രസ്റ്റ് ചെയർമാൻ എം. എസ് എൽദോസ്, ഫാ. ജോസ് പരത്തുവയലിൽ, ചെറിയപള്ളി ട്രസ്റ്റിമാരായ സലിം ചെറിയാൻ, ബേബി ആഞ്ഞിലിവേലിൽ, ബേബി പാറേക്കര, മാർ ബേസിൽ സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, അഡ്വ. സി.ഐ ബേബി, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു, പ്രിമോദ് ഫിലിപ്പ് മാത്യൂസ്, കോളേജ് യൂണിയൻ ചെയർമാൻ ഷഹനാസ് ഹുസൈൻ എന്നിവർ സംസാരിച്ചു.