iringole
സ്റ്റുഡന്റ്സ് ഡയറിക്ലബ് അംഗങ്ങൾ

പെരുമ്പാവൂർ: കൂവപ്പടി ക്ഷീരവികസന യൂണിറ്റിന്റെയും ഇരിങ്ങോൾ വി.എച്ച്.എസ് സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സ്റ്റുഡന്റ്സ് ഡയറിക്ലബ് രൂപീകരിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ ട്രീസ തോമസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാർ, രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ, കൂവപ്പടി ക്ഷീരവികസന ഓഫീസർ ഉമ്മു ഹബീബ, സ്കൂൾ പ്രിൻസിപ്പൽ ഷിമി ആർ.സി, എൻ.സി. തോമസ്, സമീർ സിദ്ദീഖി, പി.ടി.എ പ്രസിഡന്റ് എൽദോസ് വീണമാലി എന്നിവർ സംസാരിച്ചു.