കുറുപ്പംപടി : കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ. എസ്.എസ് യൂണിറ്റിന്റെ പച്ചക്കറിവിതരണ പദ്ധതിയായ "കറിക്കൂട്ട് " വിതരണംചെയ്തു. യൂണിറ്റിന്റെ ദത്തുഗ്രാമമായ കേദാരത്തിലെ വീടുകളിലാണ് പച്ചക്കറി വിതരണം നടത്തിയത്. വൈസ് പ്രിൻസിപ്പൽ ജോർജ്‌ പി. ചെറിയാൻ വിതരണോദ്ഘാടനം നിർവഹിച്ചു.