കൊച്ചി: കോർപ്പറേഷനിലെ കുടിവെള്ളവിതരണവും വാട്ടർ അതോറിറ്റിയുടെ സ്വത്തുക്കളും ബഹുരാഷ്ട്ര കമ്പനിയെ ഏല്പിക്കുന്നതിനെതിരെ 18ന് ഉച്ചയ്ക്ക് രണ്ടിന് സി. അച്യുതമേനോൻ ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. പ്രൊഫ. എം.കെ സാനു കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
കൺവെൻഷന്റെ പ്രചരണത്തിന് ഫോർട്ട്കൊച്ചി മുതൽ എളമക്കര വരെ ജാഥ നടത്തി.
ഫോർട്ട്കൊച്ചിയിൽ എഡ്രാക്ക് ജില്ലാ പ്രസിഡന്റ് രംഗദാസപ്രഭു ജാഥ ഉദ്ഘാടനം ചെയ്തു. 20 സ്ഥലങ്ങളിൽ സ്വീകരണങ്ങൾ നൽകി. എളമക്കരയിൽ സമാപനസമ്മേളനം സമിതി കൺവീനർ അഡ്വ. ടി.ബി. മിനി ഉദ്ഘാടനം ചെയ്തു. രംഗദാസപ്രഭു അദ്ധ്യക്ഷത വഹിച്ചു. ടി.ബി. അനിൽകുമാർ സ്വാഗതവും കെ.കെ. ഉത്തമൻ നന്ദിയും പറഞ്ഞു.