
അങ്കമാലി: എം.എൽ.എയുടെ പദ്ധതി വിഹിതമായി കറുകുറ്റി പഞ്ചായത്തിന് ലഭിച്ച 10 മിനിമാസ്റ്റ് ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു. കറുകുറ്റി പഞ്ചായത്തിലെ ഏഴാറ്റുമുഖം സെന്റ്. തോമസ് പള്ളി പരിസരത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ അദ്ധ്യക്ഷയായി. അങ്കമാലി നഗരസഭ 11-ാം വാർഡിൽ വേങ്ങൂർ സൗത്ത് നായരങ്ങാടി ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മവും എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ലേഖ മധു സന്നിഹിതയായി.