കൂത്താട്ടുകുളം: തിരുമാറാടിയിൽ പാറമടകൾക്ക് അനുമതി നൽകിയ പഞ്ചായത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (ജേക്കബ് ) തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി രാജു പാണാലിക്കൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൈബു മടക്കാലിൽ അദ്ധ്യക്ഷനായി. നേതാക്കളായ എം.എ. ഷാജി, ജോഷി കെ. പോൾ, എം.സി. തോമസ്, എം.സി. അജി, സുനി ജോൺസൺ. ബിബിൻ, ജോയി എന്നിവർ സംസാരിച്ചു.