വൈപ്പിൻ: എഴുന്നൂറോളം സിനിമകളിൽ അഭിനയിച്ച ശങ്കരാടിയെ ചെറായി ബീച്ചിൽ നടന്ന സമ്മേളനം അനുസ്മരിച്ചു. ശങ്കരാടി അനുസ്മരണ സമിതിയും ചെറായി ബീച്ച് ജനകീയ വായനശാലയും സംഘടിപ്പിച്ച സമ്മേളനം സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുൾറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ പൂയപ്പിള്ളി തങ്കപ്പൻ, ടി.ആർ. വിനോയ്‌കുമാർ, കെ.ബി. രാജീവ്, കെ.എസ്. രാധാകൃഷ്ണൻ, ജയദേവൻ കോട്ടുവള്ളി, വർഗീസ് ചെറായി എന്നിവർ പ്രസംഗിച്ചു.