 
കോതമംഗലം: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തർക്കംമൂലം അനിശ്ചിതത്വത്തിലായ ശബരി റെയിൽവേയുടെ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ഐ.എൻ.ടി.യു.സി കോതമംഗലം റീജനൽ ജനറൽബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് അഡ്വ. അബു മൊയ്‌തീൻ അദ്ധ്യക്ഷനായി. കെ.പി. ബാബു, സ്ലീബ സാമുവേൽ, ചന്ദ്രലേഖ ശശിധരൻ, ജിജി സാജു, സീതി മുഹമ്മദ്, പി.സി. ജോർജ്, കെ.സി. മാത്യു, ബേസിൽ തണ്ണിക്കോട്ട്, ജെയിംസ് കൊറമ്പേൽ, കെ.ഇ. കാസിം, വിൽസൺ കൊച്ചുപറമ്പിൽ എന്നിവർ സംസാരിച്ചു.