fisat

അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന സാദ്ധ്യതകൾ തേടി അദ്ധ്യാപകർക്കായി പരിശീലന പരിപാടി. ടാറ്റ കോൺസൾട്ടൻസി സർവീസുമായി സഹകരിച്ചാണ് പരിപാടി. പരിശീലന പരിപാടി ടാറ്റ കോൺസൾട്ടൻസി സർവീസ് സോഷ്യൽ ഇന്നോവേഷൻ ആർക്കിടെക്റ്റും സോഷ്യൽ ഇമ്പാക്ട് ലീഡറുമായ റോബിൻ ടോമി ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി. ആർ. ഷിമിത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് മേഖലയിലെ പ്രമുഖർ ക്ലാസുകൾ നയിക്കും. ജേക്കബ് തോമസ്, അശ്വിൻ ജോയ്, എബ്രഹാം റോയ് തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകും. 19 നു സമാപിക്കും.