കൊച്ചി: കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് മദ്ധ്യ മേഖല റിക്കവറി മീറ്റിംഗ് നടന്നു. എറണാകുളം, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട് മേഖലകളിൽ നിന്നുള്ളവർ എന്നിവർ പങ്കെടുത്തു. കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ.നവാസ്, ഭരണസമിതി അംഗങ്ങളായ ടി.എം. കൃഷ്ണൻ, എസ്.കെ, അനന്തകൃഷ്ണൻ, ജി. ഹരിശങ്കർ, ടി.എം. നാസർ, ജനറൽ മാനേജർ ഇൻ ചാർജ് അപർണ പ്രതാപ്, അഡീഷണൽ രജിസ്ട്രാർ (ഒ.എസ്.ഡി), അശോക് കുമാർ എന്നിവർ സംസാരിച്ചു. മാർച്ച് 31ന് 80 ശതമാനം റിക്കവറി കൈവരിക്കലാണ് ലക്ഷ്യം.