samam

കൊച്ചി: ശതാഭിഷിക്തനായ സംഗീത സംവിധായകൻ ജെറി അമൽദേവിന് ആദരവുമായി പിന്നണി ഗായകരുടെ സംഘടനയായ 'സമം'. ഇതിനായി ഐ.എം.എ കൊച്ചിയുടെ സഹകരണത്തോടെ ഈ മാസം 20ന് കലൂർ ഐ.എം.എ ഹൗസിൽ സാന്ദ്രലയം സംഗീത പരിപാടി സംഘടിപ്പിടിപ്പിക്കും. ജെറി അമൽദേവിനൊപ്പം പ്രവർത്തിച്ച സംഗീതജ്ഞരും ചലച്ചിത്ര സംവിധായകരായ സത്യൻ അന്തിക്കാട്, എബ്രിഡ് ഷൈൻ ഉൾപ്പെടെ ചലച്ചിത്ര രംഗത്തെ പ്രമുഖരും,വിവിധ ചലച്ചിത്ര സംഘടനകളും ചടങ്ങിൽ പങ്കെടുക്കും. പിന്നണി ഗായകർ ജെറി അമൽ ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച ഗാനങ്ങൾ ആലപിക്കും. സമം ഗുരു വന്ദനം സീരീസിലെ മൂന്നാമത് പരിപാടിയാണ് സാന്ദ്രലയം. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.