പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം ചെറിയ പുല്ലാരശാഖയുടെ നേതൃത്വത്തിൽ ഗുരു സർവം പരിപാടി 15ന് നടക്കും. 2ന് എ.ടി.എസ് ഹാളിൽ നടക്കുന്ന പരിപാടി യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് ഉദ്ഘാടനം ചെയ്യും. കെ.വി. അരവിന്ദൻ അദ്ധ്യക്ഷത വഹിക്കും. ഗുരുവും ഗുരുദേവ തൃക്കരങ്ങളാൽ രചിച്ച കൃതികളും എന്ന വിഷയത്തിൽ ആശാ പ്രദീപ് ക്ളാസ് നയിക്കും. യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, പി.ജി. ഹാരിഷ്, കെ.കെ. സുദേവ്, സി.കെ. ടെൽഫി, സൈനി പ്രസാദ്, അർജുൻ അരമുറി, ഡോ. അരുൺ അംബു കാക്കത്തറ എന്നിവർ സംബന്ധിക്കും.