independence

കൊച്ചി: 'ഹർ ഘർ തിരംഗ് ' പ്രചാരണത്തിന്റെ ഭാഗമായി റാക്കോയുടെ നേതൃത്വത്തിൽ 10000ൽ അധികം ദേശീയ പതാകകൾ വിതരണം ചെയ്തു. റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് എറണാകുളം സുധീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പ്രസിഡന്റ് രത്‌നാകര ഷേണായിക്ക് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. റാക്കോ ജില്ലാ പ്രസിഡന്റ് കുമ്പളം രവി അദ്ധ്യക്ഷത വഹിച്ചു.

റാക്കോ ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, ട്രഷറാർ സലാം പുല്ലേപ്പടി, ഭാരവാഹികളായ വേണു കറുകപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.