bjp

ആലുവ: കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ച് ആലുവ നഗരസഭ നിർമ്മിക്കുന്ന ഓപ്പൺ എയർ സ്റ്റേജിനെതിരെ ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം ബി.ജെ.പി എസ്.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സി.എം. മോഹനൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ, ജനറൽ സെക്രട്ടറി എൻ.വി. രത്‌നകുമാർ, രാജേന്ദ്രൻ പാറാട്ട്, വി.പി. രാധാകൃഷ്ണൻ, കൗൺസിലർമാരായ എസ്. ശ്രീകാന്ത്, ശ്രീലത രാധാകൃഷ്ണൻ, ഇന്ദിരാദേവി തുടങ്ങിയവർ സംസാരിച്ചു.