പറവൂർ: മുത്തൂറ്റ് പാപ്പച്ചൻ ഇൻഡിപെന്റൻസ് കപ്പ് ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റ് നാളെ (വ്യാഴം) നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മൂന്ന് വിഭാഗം മത്സരങ്ങളുണ്ടാകും. 26 ടീം പങ്കെടുക്കും. രാവിലെ ഒമ്പതിന് മുത്തൂറ്റ് മൈക്രോഫിൻ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ദിപിൻ കെ. ഗോപി ഉദ്ഘാടനം ചെയ്യും. എസ്.എൻ.വി സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.