wayanad
മൂക്കന്നൂർ വോയിസ് ഒഫ് ചെറുപുഷ്പം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയനാടിനൊപ്പം പരിപാടി

കൊച്ചി: മൂക്കന്നൂർ വോയിസ് ഒഫ് ചെറുപുഷ്പം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വയനാടിനൊപ്പം പരിപാടി സംഘടിപ്പിച്ചു. മൂക്കന്നൂരിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ മൂക്കന്നൂർ സ്വദേശികളായ ബിജു, ഷിജോ എന്നിവരെ ആദരിച്ചു.

സി.എസ്.ടി സുപ്പീരിയർ ഫാ. ഡോ. വർഗീസ് മഞ്ഞളി, മൂക്കന്നൂർ സെന്റ് മേരീസ് ഫൊറോനാ ചർച്ച് സഹവികാരി ഫാ. ടോജോ വാഴയിൽ, എം.എ.ജി.ജെ അശുപത്രി ഡയറക്ടർ ബ്രദർ തോമസ് കരോണ്ടുകടവിൽ, ചെറുപുഷ്പം ആശ്രമം സുപ്പീരിയർ ബ്രദർ ജോർജ് കൊട്ടാരം കുന്നേൽ, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കുഴിയച്ചൻ പൗലോസ്, പ്രതിപക്ഷനേതാവ് പി.വി. മോഹനൻ. മൂക്കന്നൂർ സർവീസ് സഹകരണസംഘം പ്രസിഡന്റ് പി.എൽ. ജോസ്, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.ഒ. ജോർജ്, മൂക്കന്നൂർ ലയൺസ് ക്ലബ് പ്രസിഡന്റ് വിനോദ്, റോയൽ ക്ലബ് പ്രസിഡന്റ് ജോയി വോയിസ്, ചെറുപുഷ്പം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഷൈൻ പോൾ, വൈസ് പ്രസിഡന്റ് വി.പി. ജോർജ്, സെക്രട്ടറി ജോജൻ പോൾ, ട്രഷറർ വി.വി. അലക്‌സാണ്ടർ, ഗ്രാമപഞ്ചായത്ത് അംഗം ജോഫിനോ ഷാന്റോ, കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ. തരിയൻ എന്നിവർ സംസാരിച്ചു.