കൊച്ചി: പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 79ാമത് ഷോറൂം കാസർകോട് കാഞ്ഞങ്ങാട് ആരംഭിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, നഗരസഭ കൗൺസിലർമാരായ പ്രഭാവതി, ലത, അനീഷ്, വാർഡ് കൗൺസിലർ വി.വി. രമേശ്, പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഡയറക്ടർ കിരൺ വർഗീസ്, ജനറൽ മാനേജർ എ.ജെ. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.
സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ആഗസ്റ്റ് 18 വരെ മൊബൈൽ ഫോൺ, ലാപ്‌ടോപ്പ്, എൽ.ഇ.ഡി ടി.വി, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് എന്നീ ഉത്പന്നങ്ങൾ പ്രത്യേക ഇം.എം.ഐ സ്‌കീമിൽ വാങ്ങുവാനും 7500 രൂപ വരെ കാഷ് ബാക്ക് നേടുവാനുമുള്ള അവസരം പിട്ടാപ്പിള്ളിൽ ഒരുക്കിയിട്ടുണ്ട്.