കൂത്താട്ടുകുളം: കാക്കൂരിൽ മാലിന്യംതള്ളിയ ബേക്കറി ഉടമയ്ക്കെതിരെ നടപടി. പാലച്ചുവട് കള്ളാട്ടുകുഴി റോഡിൽ വെള്ളേലിൽ ചെക്ക് ഡാമിന് സമീപം റോഡരികിൽ ഇന്നലെ രാവിലെയാണ് ചാക്കുകളിൽ കെട്ടിയനിലയിൽ മാലിന്യം തള്ളിയതായി കണ്ടെത്തിയത്. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യാമോൾ പ്രകാശ്, സ്ഥിരം സമിതി അദ്ധ്യക്ഷ രമാ മുരളീധരകൈമൾ, പഞ്ചായത്ത് അംഗങ്ങളായ എം.സി. അജി, സി.വി. ജോയ്, സെക്രട്ടറി റെജിമോൻ പി.പി, എച്ച്.ഐ ശ്രീകല ബിനോയ്, ഹരിത കർമ്മ സേനാംഗങ്ങളായ കുമാരി വി പി, കുമാരി തങ്കപ്പൻ എന്നിവർ സ്ഥലത്തെത്തി. ബേക്കറി ഉടമയെ വിളിച്ചുവരുത്തി മാലിന്യങ്ങൾ തിരിച്ചെടുപ്പിച്ചു. പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിനെതിരെ പിഴ ഈടാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചു.