
കൊച്ചി: ഹിന്ദു ഐക്യവേദി സംഘടിപ്പിക്കുന്ന നാലാമത് ത്രിദിന ഹിന്ദുധർമ്മ പഠനശിബിരം പിറവം വെളിയനാട് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിൽ നാളെ ( 15 ) രാവിലെ 9.30ന് മാർഗദർശകമണ്ഡലം സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിക്കും. 17ന് സമാപിക്കുന്ന ശിബിരത്തിൽ 200 പേർ പങ്കെടുക്കും. സനാതന ധർമ്മസംരക്ഷണവും പ്രചാരണവും ഉറപ്പാക്കുന്നതിന് ധർമ്മപ്രചാരകരെ സൃഷ്ടിക്കുകയാണ് ശിബിരത്തിന്റെ ലക്ഷ്യം. സ്വാമി ചിദാനന്ദപുരി, സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി ശാരദാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിക്കും.