ആലുവ: സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൻ (ഓട്ടോണമസ്) സാമൂഹ്യനീതി ശാക്തീകരണ വകുപ്പിന്റെയും നഷാ മുക്ത് ഭാരത് അഭിയാന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച വാക്കത്തൺ കോളേജ് മാനേജർ സിസ്റ്റർ ചാൾസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിലൻ ഫ്രാൻസ് സംസാരിച്ചു. ഡോ. സിസിലി പേളി അലക്‌സ്, ലെഫ്റ്റനന്റ് ബി.എച്ച്. കാമില ഡയാന, രഞ്ജിത രഘുനാഥ്, അനുപ്രിയ, ശ്യാമള എന്നിവർ നേതൃത്വം നൽകി. സ്‌പോർട്‌സ് ടീം, എൻ.സി.സി, എൻ.എസ്.എസ്, ആന്റി റാഗിംഗ് സെൽ തുടങ്ങിയ ക്യാമ്പസ് സംഘടനകൾക്കൊപ്പം ആന്റി നാർക്കോട്ടിക് സെല്ലും പരിപാടിയുടെ ഭാഗമായി.