പറവൂർ: ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ശ്രീനാരായണ ദിവ്യജ്യോതി ഇന്ന് ചേന്ദമംഗലം മേഖലയിൽ പര്യടനം നടത്തും. ഇന്നലെ പറവൂർ മേഖലയിലെ പറവൂത്തറ - മാഞ്ഞാലി ശാഖയിൽനിന്ന് ആരംഭിച്ച് പതിനാല് ശാഖകളിലെ പര്യടനത്തിനുശേഷം കെടാമംഗലം ശാഖയിൽ സമ്മേളനത്തോടെ സമാപിച്ചു. ഇന്ന് രാവിലെ പത്തിന് തൂയിത്തറ ശാഖയിൽനിന്ന് പര്യടനം ആരംഭിക്കും. 10.45ന് വലിയപല്ലംതുരുത്ത്, 11.15ന് കൊച്ചങ്ങാടി, 11.45ന് വടക്കുംപുറം, 12.30ന് വലിയപഴമ്പിള്ളിത്തുരുത്ത്, 1ന് കിഴക്കുംപുറം, 2ന് പാലാതുരുത്ത് - കൊച്ചങ്ങാടി, 2.30ന് തെക്കുംപുറം, 3ന് കരിമ്പാടം, 3.45ന് ചെറിയപല്ലംതുരുത്ത്, 4.15ന് പറയകാട്, 4.45ന് കൂട്ടുകാട്, 5.15ന് തുരുത്തിപ്പുറം, 6ന് നീണ്ടൂർ ശാഖയിൽ സമ്മേളനത്തോടെ സമാപിക്കും.
യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി നേതൃത്വം നൽകി. യോഗം ഡയറക്ടർമാരായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി. ബാബു, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഡി. പ്രസന്നകുമാർ, വി.എൻ. നാഗേഷ്, കണ്ണൻ കൂട്ടുകാട്, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി അഡ്വ. പ്രവീൺ തങ്കപ്പൻ, യൂണിയൻ ചെയർമാൻ അഖിൽ ബിനു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷൈജ മുരളീധരൻ, സെക്രട്ടറി ബിന്ദു ബോസ് എന്നിവരും പോക്ഷകസംഘടന, ശാഖായോഗം ഭാരവാഹികളും ദിവ്യജ്യോതി പര്യടത്തെ അനുഗമിച്ചു.