ആലുവ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കൊല്ലം ഇടവട്ടം വള്ളിമൺ രഞ്ജിനി ഭവനിൽ പ്രണവ് പ്രകാശ് (24)നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ആലുവയിലെ ലോഡ്ജിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
മേയ് മാസം പരാതി ലഭിച്ചു. കേസെടുത്തതറിഞ്ഞ് ഇയാൾ ഒളിവിൽപ്പോയി. ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബംഗലൂരുവിൽ നിന്നാണ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത് കേസിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഈ കേസിലും ഒളിവിലാണ്. ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ എം.എം. മഞ്ജു ദാസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.