kklm
മംഗലത്തുതാഴം കുടുംബയോഗത്തിൽ എസ്എസ്എൽസി,പ്ലസ് ടു വിജയികളെ അനുമോദിക്കുന്നു

കൂത്താട്ടുകുളം: 224-ാം നമ്പർ ശാഖയിലെ മംഗലത്തുതാഴം കുടുംബയോഗം ഗുരുദേവ ക്ഷേത്രത്തിലെ അദ്വൈതം ഓഡിറ്റോറിയത്തിൽ ശാഖാ പ്രസിഡന്റ് ഡി. സാജു ഉദ്ഘാടനം ചെയ്തു. വി.എസ്. സജീവൻ അദ്ധ്യക്ഷനായി. സെക്രട്ടറി തിലോത്തമ ജോസ് മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായ വി.ജെ. ശശി, ഷൈൻ, പ്രിൻസ് എം.എൻ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയികളായ കുട്ടികൾക്ക് മെമന്റോ വിതരണവും അംഗങ്ങൾക്ക് പച്ചക്കറിത്തൈ വിതരണവും നടത്തി.