പെരുമ്പാവൂർ: നഗരസഭ 21-ാം വാർഡിൽ കാളച്ചന്തയ്ക്കുസമീപം സീമ ഓഡിറ്റോറിയത്തിന് മുന്നിലുള്ള റോഡിൽ അപകടാവസ്ഥയിൽ നിലകൊള്ളുന്ന 11 കെ.വി ഇലക്ട്രിക് പോസ്റ്റ് കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയായി. മാസങ്ങൾക്കുമുമ്പ് ഇതിലെ കടന്നുപോയ ഏതോ വാഹനമിടിച്ച് ഇരുമ്പിന്റെ ഇലക്ട്രിക് പോസ്റ്റ് വളയുകയും അടിത്തറ ഇളകി ചരിഞ്ഞുനിൽക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ ഇതിലെ കടന്നുപോകുന്നുണ്ട്. റോഡിന് വീതി കുറവായതിനാൽ ഈ അപകടാവസ്ഥയിൽ നിൽക്കുന്ന പോസ്റ്റിൽ ഉരസിയാണ് പലപ്പോഴും വലിയവാഹനങ്ങൾ കടന്നുപോകുന്നത്. ഈ പ്രദേശത്ത് താമസിക്കുന്നവർക്കും കച്ചവട സ്ഥാപനങ്ങളിലും അതിനാൽ വൈദ്യുതിമുടക്കവും പതിവാണ്.
ദുരന്തങ്ങൾക്ക് കാത്തിരിക്കാതെ അപകട ഭീഷണി ഉയർത്തിനിൽക്കുന്ന ഈ വൈദ്യുതപോസ്റ്റ് അടിയന്തരമായി അധികാരികൾ മാറ്റിസ്ഥാപിക്കണം.
ടി.എം. നസീർ. ചുമട്ടു തൊഴിലാളി
യൂണിയൻ നേതാവ്